തലശ്ശേരി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ സിബിഐ പിന്‍വലിച്ചു. ജയരാജന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് സിബിഐയുടെ നടപടി.
ജയരാജനെ നിലവില്‍ വലിയ തോതിലുള്ള അസുഖങ്ങളൊന്നുമില്ലായെന്ന് അദ്ദേഹത്തെ ചികിത്സിച്ച പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അഷറഫ് സിബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എങ്കിലും ജയരാജന്റെ ആരോഗ്യനില മെച്ചപ്പെടുന്നതുവരെ കാത്തിരിക്കനാണ് സിബിഐയുടെ തീരുമാനം. കേസില്‍ കോടതി റിമാന്റ് ചെയ്ത ജയരാജന് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: