തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരന്‍ എന്ന് സി.ബി.ഐ വിശേഷിപ്പിച്ച പി.ജയരാജന്, കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കണ്ണൂരിലെ സിപിഎം നേതൃത്വം പരിഭ്രാന്തിയിലാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. അണികള്‍ നിരാശരും നിഷ്ക്രിയരുമായത് തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം അവരെ പിടിച്ച് നിര്‍ത്താനുള്ള അവസാനത്തെ അടവെന്ന നിലയിലാണ് ഇന്നലെ ആര്‍എസ്എസ് പ്രവര്ത്തകന് സുജിത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിത്. ജയരാജന്റെ അറസ്റ്റില്‍ നിന്ന് സിപിഎം പാഠം പഠിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ജയരാജനില്ലാതെയും കൊലപാതകം നടത്താന്‍ കഴിയുമെന്നാണ് സപിഎം ഇപ്പോള്‍ തെളിയിച്ചിരിക്കുന്നതെന്ന് വി.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: