തിരുവനന്തപുരം: എബിവിപിയുടെ നേതൃത്വത്തില്‍ ബിഎഎംഎസ് വിദ്യാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ആരോഗ്യ സര്‍വകലാശാല ഹൗസ് സര്ജന് വിദ്യാര്‍ത്ഥികള്‍ക്ക് ഗവണ്മെന്റ് കോളേജുകള്‍ക്ക് തത്തുല്യമായ സ്റ്റെപ്പന്റ് അനുവദിച്ചുകൊണ്ടുള്ള കേരളാ ആരോഗ്യ സര്‍വകലാശാല രജിസ്ട്രാറുടെ ഉത്തരവ് നടപ്പിലാക്കാന്‍ കോളേജുകള്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
സ്റ്റെപ്പന്റ് നടപ്പിലാക്കുന്നതുവരെ സമരം തുടരുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എബിവിപി ദേശീയസമിതി അംഗം വിനീത് മോഹന്‍ പറഞ്ഞു. എബിവിപി സംസ്ഥാനസമിതി അംഗം ആര്. അശ്വിന് വിദ്യാര്‍ത്ഥികളായ സൂരജ് സുരേന്ദ്രന്, സുഭീഷ്, രേഷ്മ, കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: