തിരുവനന്തപുരം : സോളാര്‍, ബാര്‍ അഴിമതികളില്‍ മുങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ ബാബുവിനും എതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ചോദ്യോത്തരവേള തടസപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി കെ.ബാബു ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടെന്ന് സ്പീക്കര്‍ എന്‍.ശക്തന് ആവശ്യപ്പെട്ടു. രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ആദ്യ ചോദ്യത്തിന് ഉത്തരം പറയാന്‍ മന്ത്രി ബാബുവിനെ സ്പീക്കര്‍ ക്ഷണിച്ചതോടെ പ്രതിഷേധം ശക്തമായി.
കോടികള്‍ കോഴ വാങ്ങിയ മന്ത്രി ബാബു രാജിവച്ചു പുറത്തുപോകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബാബുവിനോട് ചോദ്യം ചോദിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. ബാബു ഉത്തരം പറയാന്‍ തുടങ്ങിയതോടെ പ്രതിപക്ഷം നടുത്തളത്തിന് സമീപത്തേക്ക് എത്തി പ്രതിഷേധിച്ചു. ഇതോടെ മന്ത്രി ബാബു ഉത്തരം പറയേണ്ടെന്നും അവ മേശപ്പുറത്തു വയ്ക്കാനും സ്പീക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉത്തരങ്ങളും പ്രതിഷേധത്തില്‍ മുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: