കൊല്ലം: സിയാച്ചിനില്‍ സുരക്ഷക്കായി പ്രകൃതിയോടും ശത്രുക്കളോടും ഒരുപോലെ പോരാടി കാവല്‍ നിന്ന ധീരജവാന് ലാന്സ്സായിക് സുധീഷിന്റെ ദേഹവിയോഗം രാജ്യത്തിന്റെ നഷ്ടമാണെന്ന് ആര്‍എസ്എസ് അഖിലഭാരതിയ സഹപ്രചാര്‍പ്രമുഖ് ജെ.നന്ദകുമാര്‍.
ഇവരുടെ ആത്മസമര്‍പ്പണമാണ് നാടിന്റെ സുരക്ഷക്ക് ആധാരം. അതിനോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരുന്ന ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിയാച്ചിനില്‍ ഹിമപാതത്തില്‍ മരണപ്പെട്ട ബി.സുധീഷിന്റെ ഭൗതിക ശരീരം ഡല്‍ഹിയില്‍ എത്തിച്ചപ്പോള്‍ കേരളസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അവഗണനയും അവഹേളനവും ഉണ്ടായി. മറ്റ് സംസ്ഥാനങ്ങളിലെ സംസ്ഥാന കമ്മീഷണര്‍മാര്‍ ഔദ്യോഗികമായി മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിച്ചേര്‍ന്നിട്ടും കേരളത്തിലെ പ്രതിനിധി എത്തിചേരാത്തത് അപമാനകരവും ലജ്ജാകരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹനുമന്തപ്പ ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണത്തോട് പോരാടുന്ന സമയത്തും സുധീഷിന്റെയും മറ്റ് എട്ടുപേരുടെയും മൃതദേഹം സിയാച്ചിനിലെ മഞ്ഞാപാളികള്ക്കിടയില് നിന്നും കണ്ടെത്താനുള്ള ശ്രമം തുടങ്ങിയപ്പോഴും ജെഎന്‍യുവില്‍ ഭാരതത്തിന്റെ നാശത്തിനായി മുദ്രവാക്യം വിളിക്കുന്നവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ സമയം കണ്ടെത്തിയവരില്നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: