പാപ്പിനിശ്ശേരി: മാര്‍ക്സിസ്റ്റ് ക്രൂരതയില്‍ പൊലിഞ്ഞത് ദരിദ്ര കുടുംബത്തിന്റെ ഏക അത്താണി. പാപ്പിനിശ്ശേരി അരോളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സുജിത്തിന്റെ മരണത്തോടെ ഒരു കുടുംബത്തിന്റെ താങ്ങും തണലുമാണ് നഷ്ടമായത്. നാട്ടുകാരുടെ സഹകാരിയും സൗമ്യശീലനുമായിരുന്ന സുജിത്ത് പെയിന്റിംഗ് ജോലി ചെയ്ത കുടുംബ പോറ്റി വരികയായിരുന്നു. പണി പൂര്‍ത്തിയാകാത്ത കൊച്ചുവീട്ടില്‍ മാതാപിതാക്കളോടൊപ്പം കഴിഞ്ഞ വരുന്ന സുജിത്തിന്റെ സഹോദരിയുടെ വിവാഹം ഈയടുത്താണ് കഴിഞ്ഞത്.
സുജിത്ത് ഉറുമ്പിനെ പോലെ നോവിക്കാത്ത നാട്ടുകാര്‍ക്കെല്ലാം സഹായിയും അരുമയുമായ നിഷ്കളങ്കനും സൗമ്യനുമായിരുന്നു. ഒരാള്‍ ക്കു പോലും നല്ലതല്ലാതെ മറ്റൊന്നും ഇയാളെ കുറിച്ച് പറയാനുണ്ടായിരുന്നില്ല. അതു കൊണ്ടുതന്നെ മാതാപിതാക്കളായ ജനാര്ദ്ദനന്, സുലോചന, സഹോദരനായ ജയേഷ് സഹോദരിക്കും എന്നിവര്‍ക്കും സുജിത്തിന്റെ മരണം താങ്ങാനാവുന്നതിനുമപ്പുറമുളള വേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. വീടുകള്‍ ചേര്‍ന്ന് നില്ക്കുന്ന കോളനി പ്രദേശത്തെ വീട്ടുകാരെല്ലാം സംഭവം നടന്ന നിമിഷം സുജിത്തിന്റെ മരണം വിശ്വസിക്കാന്‍ സാധിക്കാത്ത സ്ഥിതിയാലാണ്.
രാത്രി വൈകുവോളം പരിസരപ്രദേശത്തുളളവരോടെല്ലാം കളിച്ചു ചിരിച്ചും തമാശകള്‍ പറഞ്ഞും നടന്ന യൗവനയുക്തനായ തങ്ങളുടെയെല്ലാം സഹോദരന് വിടപറഞ്ഞതിന്റെ ഓരോരുത്തരുടേയും ദുഃഖം മൃതദേഹം ഒരു നോക്കുകാണാനായെത്തിയപ്പോള് അണപൊട്ടിയൊഴുകുന്നത് കാണാമായിരുന്നു. നൂറുകണക്കിന് നാട്ടുകാരാണ്
സംഘസ്വയംസേവകനായ സുജിത്തിനെ ഒരു നോക്കുകാണാന്‍ കമ്മ്യൂണിസ്റ്റ് കോട്ടയായ പാപ്പിനിശ്ശേരിയുടേയും കല്ല്യാശ്ശേരിയുടേയും കീച്ചേരിയിലേയും മുക്കിലും മൂലയില്‍ നിന്നും ഇന്നലെ രാവിലെ മുതല്‍ തന്നെ അരോളിയിലേക്ക് ഒഴുകിയെത്തിയത്. കൊലപാതകം നടത്തിയ നടുമുറ്റത്ത് രക്തക്കറ തളംക്കെട്ടികിടക്കുന്നത് കാണാമായിരുന്നു. കൊലപാതകത്തിനുപയോഗിച്ച വടികളും ഗ്ലൗസുകളും ഉള്‍പ്പെടെ കൊല നടത്തിയ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: