കൊച്ചി: ശബരിമലയില്‍ കുപ്പിവെള്ളവും പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ വിപണനവും ഹൈക്കോടതി നിരോധിച്ചു. സന്നിധാനത്തിനു പുറമേ നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും കുപ്പിവെള്ള വില്പനയ്ക്കുള്പ്പെടെ പഌസ്റ്റിക് ഉല്പന്നങ്ങളുടെ വിപണനം കര്‍ശനമായി തടയാന്‍ ജ. തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജ. അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്.
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പഌസ്റ്റിക് കുപ്പികളുടെയോ മറ്റേതെങ്കിലും പഌസ്റ്റിക് ഉല്പന്നങ്ങളുടെയോ വില്പന പാടില്ലെന്ന് ചൂണ്ടിക്കാട്ടി കടകള്‍ ലേലത്തില്‍ പിടിച്ച വ്യക്തികള്‍ക്ക് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന് ഡിവിഷന് ബെഞ്ചില്‍ ബോധിപ്പിച്ചു.
ഇക്കഴിഞ്ഞ മണ്ഡല മകര വിളക്കു സീസണില്‍ പ്ലാസ്റ്റിക് മാലിന്യം ഉള്ളില്‍ ചെന്ന് ഒരു മഌവ് ചത്തിരുന്നു. ശബരിമലയിലെ പഌസ്റ്റിക് മാലിന്യങ്ങള്‍ വന്യജീവികളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് അധികൃതരും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്തരം കേസുകള്‍ പെരുകുന്ന സാഹചര്യം കണക്കിലെടുത്ത് അടുത്ത മണ്ഡല മകര വിളക്കു സീസണിന് മുമ്പ് ശബരിമലയില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കണമെന്ന് ദേവസ്വം ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി ചന്ദ്രാനന്ദന്‍ റോഡ്, സ്വാമി അയ്യപ്പന് റോഡ്, പമ്പ, അപ്പാച്ചിമേട,് സന്നിധാനം, കാനന പാത എന്നിവിടങ്ങളില്‍ ദേവസ്വം ബോര്‍ഡും വനം വകുപ്പും ചുക്കുവെള്ളപ്പുരകള് സ്ഥാപിക്കും. താല്കാലികമായി ഇത്തരം സംവിധാനം ഒരുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വനം വകുപ്പ് അധികൃതര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: