കൊല്ലം: സിയാച്ചിനില്‍ ഹിമപാതത്തില്‍ മരണപ്പെട്ട ധീരസൈനികന് സുധീഷ് ഭാരതത്തിന്റെ സ്വത്താണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
മണ്‍ട്രോതുരുത്തില്‍ സുധീഷിന്റെ സംസ്കാരചടങ്ങില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പ്രതികൂലമായ സാഹചര്യത്തിലും നാടിന് വേണ്ടി ത്യാഗോജ്വലവും പ്രശംസനീയവുമായ സേവനമാണ് സുധീഷ് കാഴ്ചവച്ചത്. സുധീഷിന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങാന്‍ കേരളത്തില്‍ നിന്നും ഒരു പ്രതിനിധി പോലും ദല്ഹിയിലെത്താത്തതിന് പിന്നില്‍ ചില ചരട് വലികളാണ്. ഇത് കേരളം ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് പുതിയായി സംഭവിച്ചതല്ല. എന്നും രാഷ്ട്ര സേവനം നടത്തുന്നവരെ മറന്ന ചരിത്രമാണ് കേരളം ഭരിക്കുന്നവര്‍ക്ക് ഉള്ളത്. കേരളത്തില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഡാലോചന ഒളിഞ്ഞിരിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു. സുധീഷിനെ അപമാനിച്ചതിലൂടെ കേരളത്തിലെ ജനങ്ങളെ മുഴുവന്‍ സര്‍ക്കാര്‍ അപമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാവിലെ ഒമ്പതോടെ സുധീഷിന്റെ വസതിയിലെത്തിയ അദ്ദേഹം വൈകുന്നേരത്തെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷമാണ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: