കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിലെ 45 ലക്ഷം വരുന്ന വിശ്വകര്‍മ്മജരുടെ ആവശ്യങ്ങള്‍ പരഗണിക്കുകയോ ഉള്‍ക്കൊള്ളിക്കുകയോ ചെയ്യാത്തതില്‍ കേരള വിശ്വകര്‍മ്മസഭ സംസ്ഥാന നേതൃയോഗം പ്രതിഷേധിച്ചു.
ഡോ. പി.എന്‍ ശങ്കരന് കമ്മീഷന് ശുപാര്‍ശകള്‍ അംഗീകരിക്കുക, വിശ്വകര്‍മ്മജരെ പരമ്പരാഗത തൊഴില്‍ സമുദായമായി അംഗീകരിച്ച് തുടര്‍നടപടികള്‍ പ്രഖ്യാപിക്കുക, പ്രഖ്യാപിച്ച വിശ്വകര്‍മ്മസമുദായ പെന്ഷന് അനുവദിക്കുക, തൊഴില്‍ പ്രതിസന്ധിനേരിടുന്ന മരപ്പണി, സ്വര്‍ണ്ണപ്പണി, അടക്കമുള്ള പരമ്പരാഗത കുലത്തൊഴിലിന് പ്രത്യേക സുരക്ഷ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായുള്ളത്.
കേരള വിശ്വകര്‍മ്മസഭ സംസ്ഥാന പ്രസിഡന്റ് റ്റി.എം പത്മനാഭന് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റ്റി.കെ സോമശേഖരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.കെ.രഘുനാഥന്, വൈസ്പ്രസിഡന്റുമാരായ കെ.കെ ഹരി, അഡ്വ. കെ. രാധാകൃഷ്ണന്, സെക്രട്ടറിമാരായ വി.എന്‍ ചന്ദ്രമോഹന്, പി.ചന്ദ്രബോസ്, എം.ഇ രാജപ്പന്, കൗണ്‍സില്‍ അംഗങ്ങളായ എം.കെ ദാസപ്പന്, ശിവശങ്കരന് കൊല്ലം, ഏനാത്ത് തങ്കപ്പന് ആചാരി, വിശ്വനാഥന് പുനലൂര്‍, ലീലാ മണി രഘുനാഥ്, ജയശ്രീ ബാബു, റ്റി.എന്‍ മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: