കളമശേരി: പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ച കമ്പി കയറ്റിയ ലോറിയുടെ പിന്നില്‍ മറ്റൊരു കണ്ടെയ്നര്‍ ലോറി ഇടിച്ച് െ്രെഡവര്‍ മരിച്ചു. ഏലൂര്‍ കണ്ടെയ്നര്‍ റോഡില്‍ ഇന്നലെ വെളുപ്പിന് ഒന്നരയോടെയാണ് അപകടം . ചേര്‍ത്തല തൈക്കാട്ടുശേരി പഞ്ചായത്തിലെ മണപ്പുറം ബസ് സ്റ്റോപ്പിന് സമീപം ഹരി നിവാസില്‍ പരേതനായ ഹരിദാസിന്റെ മകന് കണ്ണന് എന്ന ഹരിലാല്‍ (25) ആണ് മരിച്ചത്.
കണ്ടെയ്നര്‍ റോഡില്‍ ആന വാതില്‍ ജംഗ്ഷന് സമീപം ഏലൂര്‍ ഫയര്‍ സ്റ്റേഷന് അടുത്താണ് അപകടം. ചേരാനല്ലൂരില്‍നിന്ന് കളമശേരി ഭാഗത്തേക്ക് ടൈല്‍ കയറ്റിപോയ ലോറിയാണ് കമ്പി കയറ്റിപ്പോയ ലോറിക്ക് പിന്നിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. അപകടം നടന്ന് അഞ്ചു മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്.
വെളിച്ചമില്ലാത്ത മേഖലയായതിനാല്‍ മുന്നില്‍ പോകുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടത് ഹരിലാല്‍ കണ്ടില്ലെന്നാണ് കരുതുന്നതെന്ന് ഇടപ്പള്ളി ട്രാഫിക്ക് പോലീസ് പറഞ്ഞു. ഇരുമ്പ് കമ്പികള്‍ ഇടിച്ച ലോറിയുടെ മുന്‍വശത്തേക്ക് തുളഞ്ഞു കയറുകയായിരുന്നു.
അപകടത്തില്‍പെട്ട ലോറിയില്‍ നിന്ന് റോഡില്‍ ഓയില്‍ വീണത് ഏലൂര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു വിഭാഗം വൃത്തിയാക്കി. തൃക്കാക്കര, ഏലൂര്‍, ഗാന്ധിനഗര്‍ എന്നിവടങ്ങളില്‍ നിന്ന് ഫയര്ഫോഴ്സുകാര് അപകട സ്ഥലത്തെത്തി.
മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം സ്വവസതിയില്‍ വൈകിട്ട് സംസ്കരിച്ചു. അമ്മ: ജിജിസഹോദരന്: ഹരികൃഷ്ണന് (പ്ലസ് ടു വിദ്യാര്‍ത്ഥി) ഒരു വര്‍ഷത്തിനിടെ നാലാമത്തെ മരണമാണ് ഇതേ സ്ഥലത്ത് നടന്നിരിക്കുന്നത്. കണ്ടെയ്നര്‍ റോഡിലെ അനധികൃത പാര്‍ക്കിങിനെതിരെ പോലീസ് നടപടിയെടുക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് ജനങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: