കൊച്ചി: ഗവേഷണത്തെക്കാളും പ്രബന്ധം തയ്യാറാക്കുന്നതിനെക്കാളും അധ്യാപകര്‍ ശ്രദ്ധവെക്കേണ്ടത് കുട്ടികളെ നന്നായി പഠിപ്പിക്കുന്നതിനാവണമെന്ന് പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ.എം.എസ് വല്യത്താന് അഭിപ്രായപ്പെട്ടു. അധ്യാപകന്റെ പ്രധാന ലക്ഷ്യം നന്നായി പഠിപ്പിക്കുകയാണ്.
രാജ്യത്തെ ഏറ്റവും മികച്ച അക്കാദമിക് വിദഗ്ധന്‍ കൊച്ചി സര്‍വ്വകലാശാല നല്കുന്ന പ്രൊഫ. എം.വി. പൈലി പുരസ്കാരം ഡോ. ജാന്‍സി ജെയിംസിനു സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്ന അധ്യാപകരുടെ സംഖ്യ അപകടകരമാംവധം കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. നല്ല അധ്യാപകരെ കണ്ടെത്തുകയെന്നതും വലിയ പ്രശ്നമാണെന്ന് ഡോ. വല്യത്താന് പറഞ്ഞു.
ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ഉന്നത വിദ്യാഭ്യാസമേഖലയാണ് ഭാരതത്തിലേതെങ്കിലും അഭ്യസ്തവിദ്യരുടെ തൊഴില്‍ക്ഷമതയില്‍ നാം തികച്ചും പിന്നിലാണെന്ന് ഡോ. ജാന്‍സി ജെയിംസ് പറഞ്ഞു.
കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ.ജെ. ലത അധ്യക്ഷത വഹിച്ചു. പ്രോ-വൈസ്-ചാന്‍സലര്‍ ഡോ. കെ. പൗലോസ് ജേക്കബ,് സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ.എ. സക്കറിയ, ആര്.എസ്. ശശികുമാര്‍, സി.സിസ് ഡയറക്ടര്‍ ഡോ. കെ.ജി. നായര്‍, രജിസ്ട്രാര്‍ ഡോ. ഡേവിഡ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: