തിരുവനന്തപുരം: റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അഴിമതി കേസില്‍ വിചാരണ നേരിടണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആര്.ശങ്കര്‍റെഡ്ഡി. 2004 മുതല്‍ 2006 കലായളവില്‍ നടന്ന അഴിമതി കേസ് എഴുതി തള്ളണമെന്ന കോഴിക്കോട് വിജിലന്‍സിന്റെ ശുപാര്‍ശയാണ് വിജിലന്‍സ് ഡയറക്ടര്‍ തള്ളിയത്.
ഭക്ഷ്യമന്ത്രിയായിരുന്ന കാലയളവില്‍ അടൂര്‍ പ്രകാശ് റേഷന്‍ഡിപ്പോ അനുവദിക്കാന്‍ കൈകൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ശുപാര്‍ശ തള്ളിയതിനെ തുടര്‍ന്ന് കോഴിക്കോട് ഓമശേരിയില്‍ റേഷന്ഡിപ്പൊ അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കേസില്‍ മന്ത്രി വിചാരണ നേരിടണം.
കോണ്‍ഗ്രസിന്റെ തന്നെ എന്‍.കെ.അബ്ദുറഹിമാന്, പി.കെ.സചിത്രന്‍ എന്നിവരുടെ പരാതിമേലാണ് കേസ്. തുടര്‍ന്ന് മന്ത്രി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു, കോടതി നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പ്രോസിക്യൂഷന് തുടരന്വേഷണം ആവശ്യപ്പെട്ടത്.
കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കി കേസില്‍ ഉള്‍പ്പെട്ടവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒവിവാക്കണമെന്ന കോഴിക്കോട് വിജിലന്‍സിന്റെ റിപ്പോര്‍ട്ടാണ് തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: