കൊച്ചി: സിപിഎമ്മിന്റെ നവകേരളം ഏതു വിധത്തിലായിരിക്കുമെന്നതിന്റെ മറ്റൊരു തെളിവാണ് പാപ്പിനിശ്ശേരിയില്‍ ആര്‍എസ്എസ് മുന്‍ മണ്ഡല് കാര്യവാഹ് സുജിതിന്റെ കൊലപാതകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
ആർഎസ്എസ് അക്രമത്തിൽ നിന്ന് പിന്മാറിയാൽ സംസാരിക്കാൻ തയ്യാറാണെന്ന ന്യായം പറഞ്ഞവർ ഇതുവരെ കൊലക്കത്തി താഴെ വച്ചിട്ടില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പാപ്പിനിശ്ശേരിയിലേത്. സിപിഎം ദേശീയ നേതാക്കൾ കേരളത്തിൽ വന്ന് മണിക്കൂറുകൾ കഴിയുന്നതിനു മുൻപ് നടത്തിയ കൊലപാതകം ഞെട്ടിക്കുന്നതാണ്. സീതാറാം യച്ചൂരിയടക്കമുള്ള സിപിഎം ദേശീയ നേതാക്കൾ ഇതിൽ മറുപടി പറയാൻ ബാദ്ധ്യസ്ഥരാണ് – കുമ്മനം പറഞ്ഞു.
മാർക്സിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിനെതിരെ സമൂഹ മനസാക്ഷിയുടെ പ്രതികരണം ഉയരണം . ഈ കാടത്തം ഇനിയും തുടരാൻ ഇവരെ അനുവദിക്കരുതെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: