പാപ്പിനിശ്ശേരി: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി. പാപ്പിനിശ്ശേരി അരോളിയിലെ പറക്കാട് വളപ്പില്‍ സുജിത്ത്(27) ആണ് സിപിഎമ്മിന്റെ ആക്രമണത്തില്‍ മരിച്ചത്.
സുജിത്തിന്റെ അമ്മയ്ക്കും, അച്ഛനും, സഹോദരനുമെല്ലാം ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി വൈകി പത്തോളം പേര് ആയുധങ്ങളുമായി സുജിത്തിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സുജിത്തിന്റെ മൃതദേഹം പിന്നീട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെത്തുടര്‍ന്ന് കല്ല്യാശേരി, പാപ്പിനിശ്ശേരി, തുടങ്ങിയ പഞ്ചായത്തുകളില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: