കല്‍പ്പറ്റ: പേരക്കുട്ടി വല്ല്യമ്മയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. മുട്ടില്‍ എടപ്പെട്ടി ചുള്ളിമൂല വയലില്‍ അല്ലിമുത്തുവിന്റെ ഭാര്യ അഴകമ്മ (75)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഴകമ്മയുടെ മകളുടെ മകനെ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് പോലീസ് പിടികൂടി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് സംഭവം.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പേരക്കുട്ടി. അഴകമ്മയുടെ മൃതദേഹം സന്ധ്യക്കാണ് അയല്‍വാസികള്‍ കണ്ടെത്തിയത്. കല്‍പ്പറ്റ പോലീസ് നല്കിയ വിവരമനുസരിച്ച് കോഴിക്കോട് നിന്നും സിറ്റി ട്രാഫിക് പോലീസ് പേരക്കുട്ടിയെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: