തിരുവനന്തപുരം: പി.കെ. മൊഹന്തിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി ജിജി തോംസന്റെ കാലാവധി നീട്ടിനല്‍കില്ല. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഈ മാസം 28ന് ജിജി തോംസണ്‍ പദവിയില്‍ നിന്നും വിരമിക്കുന്ന ഒഴിവിലേക്കാണ് പി.കെ. മൊഹന്തി നിയമിതനാവുന്നത്. 1980 ബാച്ചിലെ ഐഎഎസ് ഓഫീസറായ മൊഹന്തിക്ക് രണ്ടുമാസം മാത്രമാണ് കാലാവധിയുള്ളത്.നിലവില്‍ ഐഎംജി ഡയറക്ടറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: