കൊട്ടാരക്കര: കേരളത്തിലെ സാംസ്കാരികമണ്ഡലത്തില്‍ ചുണ്ണാമ്പുതൊട്ട് മാറ്റിനിര്‍ത്തുന്ന അയിത്തം നിലനില്‍ക്കുന്നതായി ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ പറഞ്ഞു. കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍ തപസ്യകലാസാഹിത്യവേദിയുടെ സഹ്യാസാനുയാത്രക്ക് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസിനുവേണ്ടി ഗണഗീതം എഴുതുകയും തപസ്യയുടെ വേദിയിലെ സ്ഥിരംസാന്നിധ്യവുമായിരുന്ന ഒന്വികുറുപ്പിനെപോലെയുള്ളവരെ പിന്നീട് അകറ്റിനിര്‍ത്തിയത് ഈ അയിത്തമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു പ്രബലവിഭാഗമാണ്.
സാഹിത്യകാരന്മാര് ചിന്തിച്ച് നേരായവഴിയില്‍ രാഷ്ട്രത്തിനുവേണ്ടി തങ്ങളുടെ സര്‍ഗ്ഗവാസനകളെ പ്രയോജനപെടുത്തണം. നാടിനുവേണ്ടി ചിന്തിക്കുന്ന യുവതലമുറ വളര്‍ന്നുവരേണ്ട ക്യാമ്പസുകളില്‍ ഭാരതം നശിക്കുന്നതുവരെ സമരം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നവരെ പിന്തുണക്കുന്ന ഒരു സംസ്കാരം വളര്‍ന്നുവരികയാണ്.
പ്രൊഫ.പി.ജി,ഹരിദാസ്, ഡോ.എ.പി.അനില്‍കുമാര്‍,ഡോ.ബാലകൃഷ്ണന്, പി.ഉണ്ണികൃഷ്ണന്,സി.രജിത്കുമാര്‍,പി.രമ ടീച്ചര്‍, ഡോ. അശ്വതി, അനൂപ് കുന്നത്ത്, കെ.പി.വേണുഗോപാല്‍, പി.കെ.വിജയകുമാര്‍, തൃക്കണ്ണമംഗല്‍ ഗോപകുമാര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. സാഹിത്യസാംസ്കാരിക നായകരായ കൊട്ടാരക്കര ഗംഗ, കൊട്ടാരക്കരഭദ്ര, താമരക്കുടി കരുണാകരന്മാസ്റ്റര്, കവി ഉമ്മന്നൂര്‍ ബാലകൃഷ്ണന്, എന്‍.പി. പുന്തല, വെളിയം വിവേകാനന്ദന്, നോവലിസ്റ്റ് കെ.വാസുദേവന്‍ എന്നിവരെ കവി എസ്.രമേശന്‍നായര്‍ ആദരിച്ചു. കൊട്ടാരക്കരയുടെ സാംസ്കാരിക പൈത്യകത്തേകുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: