തിരുവനന്തപുരം: അന്തരിച്ച കവി ഒ.എന്‍.വി. കുറുപ്പിന് ജന്മനാടായ ചവറയിലും തലസ്ഥാനത്തും സ്മാരകമൊരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
പ്രിയ കവിക്ക് നിയമസഭയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ഒഎന്‍വിയുടെ പ്രതിമയും ജന്മനാടായ ചവറയില്‍ കവിതകളുടെ ദൃശ്യാവിഷ്കാരങ്ങളൊരുക്കി കലാഗ്രാമവും സ്ഥാപിക്കും.
മന്ത്രിമാരായ ഷിബു ബേബി ജോണും കെ.സി. ജോസഫും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.
ഉചിതമായ സ്മാരകം പണിയാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: