ആലപ്പുഴ: സംഘടിത മതന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നതിനായി പോലീസ് സേനയെയും യുഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയവല്‍ക്കരിച്ച് ജനസംഖ്യാ നിയന്ത്രണം അട്ടിമറിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കുമുള്ള വിവിധ പദ്ധതികളില്‍ അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തുമ്പോള്‍ മുന്‍കാലങ്ങളില്‍ രണ്ടു മക്കളെ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്.
രാജ്യത്തിന്റെ പൊതുനന്മയ്ക്കായി ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെയും, പോലീസുകാരുടെയും രണ്ടു കുട്ടികള്‍ക്ക് മാത്രമായി ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിയത്. എന്നാല്‍ ഒരു സംഘടിത മത വിഭാഗത്തെ പ്രീണിപ്പിക്കാനായി സര്‍ക്കാര്‍ ഈ ചട്ടങ്ങളില്‍ ഇളവു വരുത്തിയിരിക്കുകയാണ്.
ജനസംഖ്യാ നിയന്ത്രണത്തില്‍ സംഘടിത ന്യൂനപക്ഷ മതവിഭാഗം ഇതുവരെ ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ മതിയെന്ന നിബന്ധന അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. മറ്റൊരു സംഘടിത ന്യൂനപക്ഷത്തിന്റെ പുരോഹിത നേതൃത്വവും അടുത്തകാലത്തായി ഇതേ നിലപാടു സ്വീകരിക്കാന്‍ മതാനുയായികളോട് ആഹ്വാനം ചെയ്യുകയും നിരവധി കുട്ടികളെ പ്രസവിച്ച സ്ത്രീകളെ ആദരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു മാറ്റം.
കേരളാ പോലീസ് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് സ്കീമില്‍ ചേരുന്നതിനായി സേനാംഗങ്ങള്‍ക്ക് ഇത്തവണ വിതരണം ചെയ്ത അപേക്ഷാ ഫോറത്തിലാണ് രണ്ടു കുട്ടികള്‍ക്ക് പകരം നാലു കൂട്ടികളുടെ പേര് വിവരം വരെ ചേര്‍ക്കാന്‍ സൗകര്യം നല്‍കിയിട്ടുള്ളത്. ജനസംഖ്യാ നിയന്ത്രണത്തിനായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുകയും മറുഭാഗത്ത് ജനസംഖ്യാ നിയന്ത്രണത്തെ അട്ടിമറിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് വോട്ടുബാങ്ക് പ്രീണനത്തിനായി യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
സര്‍ക്കാര്‍ നയം പോലീസുകാര്‍ പോലും മതതാല്പര്യങ്ങളുടെ പേരില്‍ അംഗീകരിക്കേണ്ടതില്ലെന്ന തെറ്റായ സന്ദേശമാണ് സര്‍ക്കാര്‍ തന്നെ ഈ നിലപാടിലൂടെ നല്‍കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്.
അടുത്തിടെയായി സംസ്ഥാന സര്‍ക്കാര്‍ മതന്യൂനപക്ഷ പ്രീണനത്തില്‍ മത്സരിക്കുകയാണ്. ഇത്തവണത്തെ ബജറ്റില്‍ പോലും മതന്യൂനപക്ഷ പ്രീണനം മറനീക്കി. ഹിന്ദുമതത്തിലെ പട്ടിണിപ്പാവങ്ങളായ വിധവകളും ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടവരും ദുരിത ജീവിതം നയിക്കുമ്പോള്‍ അവരെ അവഗണിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകള്‍ക്കും ഭര്ത്താവുപേക്ഷിച്ചവര്ക്കും വീട് നിര്‍മ്മിക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത് 31 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: