തൃശൂര്‍: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരെയുള്ള കോഴയാരോപണക്കേസ്, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജനും, സരിതാ നായരും, പൊതുപ്രവര്ത്തകന് പി.ഡി.ജോസഫും തമ്മിലുള്ള ഗൂഢാലോചനയാ ണെന്നാരോപിച്ചുള്ള ഹര്‍ജി നിലനില്ക്കുന്നതാണോയെന്നത് സംബന്ധിച്ച് പരിശോധനക്കായി തൃശൂര്‍ വിജിലന്‍സ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
അഭിഭാഷക കോണ്‍ഗ്രസ് പ്രതിനിധി അഡ്വ.എ.എസ്. ശ്യാംകുമാറിന്റെ ഹര്‍ജിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പ്രാഥമിക വാദം തുടങ്ങിയിരുന്നു. ഹര്‍ജിയും, അതിലെ ആക്ഷേപവും, സുപ്രീംകോടതിയുടെ നിര്‍വചനങ്ങളും പരിശോധിക്കണമെന്ന് ജഡ്ജ് എസ്.എസ്. വാസന് വാദിഭാഗം അഭിഭാഷകന് നിര്‍ദ്ദേശം നല്കി.
സോളാര്‍ കമ്മീഷനില്‍ മുഖ്യമന്ത്രി 1.90 ലക്ഷവും മന്ത്രി ആര്യാടന് മുഹമ്മദ് 40 ലക്ഷവും കോഴവാങ്ങിയെന്ന സരിതാ നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്ത്തകന് പി.ഡി.ജോസഫ് നല്കിയ ഹര്‍ജിയില്‍ ഇക്കഴിഞ്ഞ ജനുവരി 28നായിരുന്നു കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്. 29ന് കോടതി വിധി രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹരജിക്കാരന് വേണ്ടി അഡ്വ.സി.ആര്.ജെയ്സണ്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: