ഒഎന്‍വി കുറുപ്പിന്റെ ഭൗതിക ശരീരത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നു. മുന്‍ മന്ത്രി എം.വിജയകുമാര്‍, മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, കെ.സി.ജോസഫ്, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്, സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സമീപം
തിരുവനന്തപുരം: പ്രിയകവി ഒഎന്‍വി കുറുപ്പിന് കേരള നിയമസഭയുടെ ആദരാഞ്ജലി. ആദര സൂചകമായി കവിയെ അനുസ്മരിച്ച് ഒരു മിനുട്ട് മൗനം ആചരിച്ച് നിയമസഭ ഇന്നലെ നേരത്തെ പിരിഞ്ഞു. ഇന്നലെ നടക്കേണ്ട മറ്റു നടപടിക്രമങ്ങളെല്ലാം ഒഴിവാക്കി. കവിയുടെ മൃതദേഹം സംസ്കരിച്ച ശേഷം രാവിലെ 11.30നാണ് സഭ ചേര്‍ന്നത്.
സ്പീക്കര്‍ എന്‍. ശക്തന് അനുശോചന പ്രമേയം അവതരിപ്പിച്ച ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും കക്ഷിനേതാക്കളും ഒഎന്‍വിയെ അനുസ്മരിച്ച് സംസാരിച്ചു. സിനിമ നാടക ഗാനരംഗത്ത് ഒഎന്‍വി ചെയ്ത സേവനങ്ങള്‍ അവിസ്മരണീയമാണെന്ന് സ്പീക്കര്‍ പറഞ്ഞു. കേരളത്തിന് പ്രകാശവും പ്രതീക്ഷയും പകര്‍ന്ന കവിയായിരുന്നു ഒഎന്‍വിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. മലയാളത്തിന്റെ പരിമളം ദേശാന്തരങ്ങളിലേക്ക് പരത്തിയ കവിയായിരുന്നു ഒഎന്‍വിയെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: