മനോജ് വധം: സിബിഐയുടെ കസ്റ്റഡി
അപേക്ഷ നാളെ പരിഗണിക്കും
തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യം ചെയ്യാന്‍ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്ണമെന്ന സിബിഐയുടെ അപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി നാളെ പരിഗണിക്കും. കസ്റ്റഡി അപേക്ഷയില്‍ ഇന്നലെ വാദം കേട്ട ജില്ലാ ജഡ്ജി വി.ജി.അനില്‍കുമാര്‍ ജയരാജന്റെ ചികിത്സ സംബന്ധിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് 17ന് ഹാജരാക്കാാന് ജയില്‍ സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചു. സിബിഐക്ക് വേണ്ടി പ്രോസിക്യൂട്ടര്‍ അഡ്വ.കെ.കൃഷ്ണകുമാറും പ്രതിക്ക് വേണ്ടി അഡ്വ.കെ.വിശ്വനും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: