കൊച്ചി: കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ സംസ്കാരം കഴിഞ്ഞ് തിരികെ പോയവരുടെ ജീപ്പിനു ബോംബെറിഞ്ഞ് രണ്ടുപേരെ കൊന്നകേസില്‍ മൂന്നു പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. 21 പേരുടെ ശിക്ഷ റദ്ദാക്കിയിട്ടുമുണ്ട്.
അപ്പീലില്‍ ജസ്റ്റീസുമാരായ പി.ഭവദാസന്‍, രാജ വിജയരാഘവന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്. തലശേരി ചാവുശേരി അംശം വയലാലി ഗിരീശന്, കുന്നുവീട്ടില്‍ രാധാകൃഷ്ണന്, കെ.വി മഹേന്ദ്രന് എന്നിവരുടെ ജീവപര്യന്തമാണ് ശരിവെച്ചത്.
തലശേരി ചാവശേരി പുതിയ പുരയില്‍ മനോജ്, മീതേല്പുരയില് ജയരാജന്, ആനിയേറി ബാലകൃഷ്ണന്, മനോളി ദിലീപ്, പുതിയപുരയില്‍ ബൈജു, എ.കെ ശശി, എ.കെ രവീന്ദ്രന്, ചെന്നിപ്പറമ്പില്‍ പ്രമോദ്, കെ.അരുണ്‍കുമാര്‍, കെ.വി മഹോഷ്, കൊയ്യപ്പാടന് സഹദേവന് മാസ്റ്റര്‍, കലാംവീട്ടില് ശ്രീധരന്, ചാലില്‍ പ്രകാശന്, എ.കെ പ്രദീഷ്, ചൂരയില്‍ രാജന്, എ.കെ പ്രദീപന്, കെ.രവീന്ദ്രന്, കെ. രാജീവന്, ചെന്നിപ്പറമ്പത്ത് ചന്ദ്രന്, എ.കെപ്രവീണ്, കൂലി വിനോദ് എന്നിവരെയാണ് വെറുതെവിട്ടത്.
2002 മേയ് 23ന് തില്ലങ്കേരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഉത്തമന് മേയ് 22ന് കൊല്ലപ്പെട്ടിരുന്നു. സംസ്ക്കാരചടങ്ങില്‍ പങ്കെടുത്തശേഷം ജീപ്പില്‍ മടങ്ങുകയായിരുന്നവര്ക്കുനേരെ നേരെ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്. ജീപ്പിന്റെ ഡ്രൈവര്‍ ഷിഹാബും നേരത്തെ കൊല്ലപ്പെട്ട ഉത്തമന്റെ ബന്ധു അമ്മുക്കുട്ടിയമ്മയും കൊല്ലപ്പെട്ടു.
കേസ് പരിഗണിച്ച തലശേരി സെഷന്‍സ് കോടതി പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി ജീവപര്യന്തം തടവിനു വിധിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: