കണ്ണൂര്‍: കതിരൂര്‍ മനോജ് വധകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന സിബിഐ ഹര്‍ജിയില്‍ തലശേരി സെഷന്‍സ് കോടതി ബുധനാഴ്ച വിധിപറയും. അന്ന് ജയരാജന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ജയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്കി.
പി. ജയരാജനെ മൂന്നു ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. അന്വേഷം പൂര്‍ത്തിയാക്കാന്‍ കേസില്‍ പ്രധാന ആസൂത്രകനായ ജയരാജനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ കൃഷ്ണകുമാര്‍ തലശ്ശേരി സെഷന്‍സ് കോടതിയല്‍ അറിയിച്ചു.
എന്നാല്‍ ഹര്ജിയ എതിര്‍ത്ത ജയരാജന്റെ അഭിഭാഷകന് ജയരാജന് ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടെന്നും സുരക്ഷാ ഭീഷണിയുള്ള ജയരാജനെ സിബിഐ കസ്റ്റഡിയില്‍ വിടുന്നത് ശരിയല്ലെന്നും കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ജയരാജന്റെ ആരോഗ്യ സ്ഥിതി അടക്കമുള്ള റിപ്പോര്‍ട്ട് മറ്റന്നാള്‍ ഹാജരാക്കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: