കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള നീക്കം സംസ്ഥാന ആഭ്യന്തര വകുപ്പ് മരവിപ്പിച്ചു. സര്‍ക്കാരും സിപിഎമ്മും ഒത്തുകളിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ജയരാജനെ മാറ്റേണ്ടെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരോടു ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചു. സിബിഐയുടെയും കോടതിയുടെയും നിലപാടറിഞ്ഞശേഷം മാത്രം ആശുപത്രി മാറ്റം മതിയെന്നാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. ഇന്ന് രാവിലെ എട്ട് മണിയോടെ ജയരാജനെ കോഴിക്കോടേക്ക് മാറ്റുന്നതിന് വേണ്ടി പയ്യന്നൂരിൽ നിന്ന് ഐസിയു സംവിധാനമുള്ള ആംബുലൻസ് പരിയാരം മെഡിക്കൽ കോളേജിൽ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ ജയരാജനെ കോഴിക്കോട് മാറ്റാനുള്ള തീരുമാനം എടുത്തിരുന്നു. എന്നാൽ സ്പെഷ്യാലിറ്റി ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഞായറാഴ്ച ഇല്ലെന്ന കാരണം പറഞ്ഞ് കൊണ്ടുപോയില്ല. മെഡിക്കൽ കോളേജ് ആയതിനാൽ ബന്ധപ്പെട്ടവരുടെ വിശദീകരണം സിബിഐ ഉൾപ്പെടെയുള്ളവർ മുഖവിലക്കെടുത്തിട്ടില്ല.
അതിനിടെ, ജയരാജന്റെ ആരോഗ്യസ്ഥിതിയെകുറിച്ചുള്ള വ്യക്തമായ വിവരം ലഭിക്കുന്നതിന് പരിയാരം മെഡിക്കല്‍ കോളേജില്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അഷറഫില്‍ നിന്നു സിബിഐ സംഘം ഇന്നു രാവിലെ മൊഴിയെടുത്തു.
സിബിഐ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്ന തലശേരി ഗവ. റസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചാണ് ഡോക്ടറുടെ മൊഴിശേഖരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ പി. ജയരാജനെ ഇതുവരെ ചികിത്സിച്ചതിന്റെ രേഖകള്‍ കഴിഞ്ഞദിവസം സിബിഐ സംഘം നേരിട്ട് ശേഖരിച്ചിരുന്നു. ഈ രേഖകള്‍ സിബിഐയുടെ മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷം ഉയര്‍ന്നിട്ടുള്ള ചോദ്യങ്ങളാണ് സിബിഐ സംഘം ഡോ. അഷറഫിനോട് ചോദിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: