തൃശൂര്‍: നാളെ സംസ്ഥാനത്ത് വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിലുള്ള സമരം.
ഉച്ചയ്ക്ക് ശേഷം തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ ചേരുന്ന സംസ്ഥാന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ ഒരു ലക്ഷത്തോളം വ്യാപാരികള്‍ പങ്കെടുക്കുമെന്ന് ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദ്ദീന്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിനെതിരായ തുടര്‍ സമരങ്ങള്‍ കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കും. ഇടതുമുന്നണിയുമായും ബിജെപി നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുമായും ഏകോപനസമിതി ചര്‍ച്ചകള്‍ നടത്തുമെന്നും വ്യാപാരികളുടെ പ്രശ്നങ്ങള്‍ അവരെ ധരിപ്പിക്കുമെന്നും നസറുദ്ദീന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: