കോട്ടയം: ഭൂമിയും ഭാഷയും സംസ്കാരവും കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരും ഏറ്റെടുക്കേണ്ട യജ്ഞമാണെന്ന് എംജി സര്‍വ്വകലാശാല വിവേകാനന്ദ ചെയര്‍ അദ്ധ്യക്ഷന്‍ പ്രൊഫ. ഒ.എം. മാത്യു അഭിപ്രായപ്പെട്ടു.
തപസ്യകലാ സാഹിത്യ വേദി അദ്ധ്യക്ഷന്‍ കവി എസ്.രമേശന് നായരുടെ നേതൃത്വത്തില്‍ നടത്തുന്ന തപസ്യയുടെ സാംസ്കാരിക തീര്‍ത്ഥയാത്രയ്ക്ക് കോട്ടയത്തുനല്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തപസ്യ ഏറ്റെടുത്തിട്ടുള്ള ദൗത്യം വര്‍ത്തമാന കേരളത്തില്‍ ഏറെ പ്രശസ്തമാണ്. കൈമോശംവന്നുകൊണ്ടിരിക്കുന്ന സാംസ്കാരികത വീണ്ടെടുക്കാം. ശങ്കരാചര്യരും, ചട്ടമ്പിസ്വാമിയും, ശ്രീനാരായണഗുരുവും ജനിച്ച ഭൂമിയാണ് കേരളം. കുഞ്ചനും, തുഞ്ചനും, ആശാനും ഇവിടെയാണ് ജനിച്ചത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ഓരോ മണ്തരിയും പവിത്രമാണ്.
നമ്മുടെ ഭാഷയും സംസ്കാരവും നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും ആശാന്റെയും കവിതകള്‍ നമ്മള്പഠിക്കുകയും പുതിയതലമുറയെ പഠിപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. പി.വി.വിശ്വനാഥന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. അശുദ്ധിബാധിച്ച് നാശോന്മുകമായ കേരളത്തിന്റെ സംസ്കാരത്തെ സംശുദ്ധമാക്കുന്നതിനാണ് തപസ്യയുടെ തീര്‍ത്ഥയാത്രയെന്ന് അദ്ദേഹം പറഞ്ഞു. ബാലഗോകുലം സംസ്ഥാന സമിതിയംഗം ഹരീന്ദ്രന്‍മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ദൈവത്തിന്റെ സ്വന്തം നാടെന്ന് അര്ത്ഥവ്യക്തതയില്ലാതെ പ്രയോഗിക്കുന്ന ഒരു കെട്ടകാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് പാടിയതുപോലെ കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ നീണ്ടുകിടക്കുന്ന നല്ലരാജ്യം സാധ്യമാക്കതാന് തപസ്യയുടെ സാംസ്കാരിക തീര്‍ത്ഥയാത്രയ്ക്ക് കവിയും.
സ്വന്തം മൊഴിക്ക് പിഴ കൊടുക്കേണ്ട സ്ഥിതിയിലാണ് കേരളം. മാതൃഭാഷ ഉപയോഗിച്ചാല്‍ വിദ്യാലയങ്ങളില്‍ പിഴയൊടുക്കേണ്ട ഗതികേടുള്ള നാട് കേരളമാണ്. ഈ സാഹചര്യത്തില്‍ എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്കാരം എന്ന സന്ദേശത്തിന് ഏറെ പ്രശസ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയിരംകൈകള്കൊണ്ട് നദീജലം തടഞ്ഞുനിര്‍ത്തി ഭൂമിയുടെ ആവാസവ്യവസ്ഥയെ തകര്‍ക്കാന്‍ ശ്രമമുണ്ടായപ്പോള്‍ ആ കൈകള്‍ വെട്ടിമാറ്റിയ ഭാര്ഗവരാമന്റെ നാടാണ് കേരളമെന്ന് ബോധ്യം നമുക്കുണ്ടാകണമെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ.എം.പി.അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
തപസ്യ സംസ്ഥാന സെക്രട്ടറി ഡോ. ആര്.അശ്വതി, കവനമംഗലം പങ്കജാാക്ഷന് നായര്‍, പി.ജി.ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെൡയിച്ച അറുപതോളം വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. പനച്ചിപ്പാറ ജംഗ്ഷന്, പാലാ, കിടങ്ങൂര്‍, ഏറ്റുമാനൂര്‍, വേദഗിരിവ്യാസപീഠം, കുടമാളൂര്‍, സൂര്യകാലടിമന, നാഗമ്പടം മഹാദേവക്ഷേത്രം എന്നിവിടങ്ങങിലും സ്വീകരണം നടന്നു. സാംസ്കാരിക തീര്‍ത്ഥയാത്രയ്ക്ക് ഇന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഭവനം, പനച്ചിക്കാട്, ക്ഷേത്രം എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം രാവിലെ 10ന് ചങ്ങനാശേരി മുനിസിപ്പല്‍ ജംഗ്ഷനില്‍ നടക്കുന്ന സ്വീകരണസമ്മേളനത്തോടെ ജില്ലയിലെ പര്യടനംപൂര്ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: