ഹരിപ്പാട്: തൃപ്പൂണിത്തറ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനി എസ്എഫ്ഐ നേതാക്കളുടെ മാനസിക പീഡനം കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് കിഴക്കേനടയില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ പോലീസ് തടഞ്ഞു. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്. കൃഷ്ണരാജ് യോഗം ഉദ്ഘാടനം ചെയ്തു. മാനസിക പീഢനത്തെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യാശ്രമം നടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാരായ എസ്എഫ്ഐക്കാര്‍ക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. ആഭ്യന്തരമന്ത്രി എസ്എഫ്ഐയുടെ ഭീകര ദളിത് പീഡനത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് കൃഷ്ണരാജ് ആരോപിച്ചു. പാവപ്പെട്ട വിദ്യാര്‍ത്ഥിനിയെ ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി ഇതുവരേയും പ്രതികരിച്ചിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് എസ്എഫ്ഐക്കാരെ സംരക്ഷിച്ച് ആഭ്യന്തരമന്ത്രി നടത്തുന്നത്.
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കോളേജില്‍ നിന്നും പുറത്താക്കിയ രോഹിത് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തപ്പോള്‍ കോണ്‍ഗ്രസ്സും, സിപിഎമ്മും ഇടത്പക്ഷ ബുദ്ധിജീവികളും നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രാജ്യത്താകെ സമരകോലാഹലങ്ങള്‍ സൃഷ്ടിച്ചു.
എന്നാല്‍ ആര്‍എല്‍വി കോളേജിലെ വിദ്യാര്ര്ഥിനിയെ എഎസ്എഫൈക്കാര് പീഢിപ്പിച്ച് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച സംഭവത്തില്‍ ഇരട്ടത്താപ്പ് നയമാണ് ഇവര്‍ സ്വീകരിച്ചത്. സംഭവത്തില്‍ ആഭ്യന്തരമന്ത്രി ഇനിയും പ്രതികരിച്ചില്ലെങ്കില്‍ കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് കൃഷ്ണരാജ് മുന്നറിയിപ്പ് നല്കി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി. അനുജിത്, സംസ്ഥാന സമിതിയംഗം ഹരിഗോവിന്ദ്, ജില്ലാ കണ്‍വീനര്‍മാരായ അഖില്‍ എസ്, മനീഷ് പി, ഹരിപ്പാട് നഗരസഭ സെക്രട്ടറി അഭിജിത്ത്, സജിത്ത് എന്നിവര്‍ ടൗണ്‍ഹാള്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: