കഴിഞ്ഞ അന്പതുവര്ഷത്തിലധികമായുള്ള സ്നേഹബന്ധം, അതിനേക്കാളുപരി ഗുരുസ്ഥാനീയന്‍. പ്രതിസന്ധിഘട്ടങ്ങളില്‍ ഒപ്പംനിന്നു സഹായിച്ചയാള്‍… ഒഎന്വിയെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോള്‍ സംഗീത കുലപതി അര്ജ്ജുനന് മാസ്റ്ററുടെ കണ്ഠമിടറുന്നു. അറുപതു കാലഘട്ടങ്ങളിലാണ് ഒഎന്‍വിയുമായി സഹകരിച്ചു തുടങ്ങുന്നതെന്ന് അര്ജ്ജുനന് മാസ്റ്റര്‍ ഓര്‍ത്തെടുക്കുന്നു. കാളിദാസ കലാകേന്ദ്രത്തിന്റെ നാടകത്തിനുവേണ്ടിയായിരുന്നു ആദ്യം യമുന എന്ന നാടകത്തിനായി അദ്ദേഹത്തിന്റെ വരികള്‍ക്ക് ഞാന്‍ ആദ്യമായി ഈണമിടുന്നത്.
പിന്നീടങ്ങോട്ട് ഒരുപാട് നാടകങ്ങള്‍. കെപിഎസിക്കു വേണ്ടിയും മറ്റു പല നാടക സംഘങ്ങള്‍ക്കുവേണ്ടിയും സഹകരിച്ചു. ഏകദേശം 55 ഓളം നാടകങ്ങള്‍ക്കുവേണ്ടി ഒരുമിച്ചു പ്രവര്‍ത്തിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റെപ്പൂപ്പാക്ക് ഒരാനേണ്ടാര്‍ന്നു എന്ന നാടകത്തിനുവേണ്ടി ഒന്നിച്ചതും മറക്കാന്‍ പറ്റാത്ത ഓര്‍മകളാണ്.
2007ല്‍ ഞങ്ങള്‍ ഒന്നിച്ച നഗരവിശേഷങ്ങള്‍ എന്ന നാടകത്തിലെ ‘രാവില്‍ വിരിഞ്ഞ പുലരിയില്‍… മാഞ്ഞുപോം പൂവേ നിന് പേരെനിക്കറിയില്ല’ എന്ന ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു.
ചുരുക്കം ചില സിനിമകളിലും ഒഎന്‍വി സാറുമായി സഹകരിക്കാന്‍ ഭാഗ്യം ലഭിച്ചതായി അര്ജ്ജുനന് മാസ്റ്റര്‍ ഓര്‍മിക്കുന്നു.
ഊഴം എന്ന സിനിമക്കുവേണ്ടി വേണുഗോപാല്‍ പാടിയ കാണാനഴകുള്ള മാണിക്യക്കുയിലേ… എന്ന ഗാനം ഒഎന്‍വി സാറിന്റെ വരികള്‍ക്കായി ഈണമിട്ട സന്ദര്‍ഭം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ടൂറിസ്റ്റ് ബംഗ്ലാവ് എന്ന സിനിമക്കായി സുജാത പാടിയ കണ്ണാന്തളി പൂവിനെന്തൊരു നാണം…. എന്ന ഗാനവും ഞങ്ങളൊന്നിച്ചതായിരുന്നു. നഷ്ടം നഷ്ടം തന്നെയാണ.് ഒഎന്‍വിക്കു പകരം വെക്കാന്‍ ഒരു ജന്മം ഇനി അവതാരമെടുക്കേണ്ടിവരും… അര്ജ്ജുനന് മാസ്റ്ററുടെ കണ്ണുകള്‍ ഈറനണിയുന്നു… വാക്കുകള്‍ പതറുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: