കാസര്‍ഗോട്: ഭാരതീയ ജനതാ പാര്‍ട്ടി വീശുന്ന നവോത്ഥാനത്തിന്റെ കൊടുങ്കാറ്റിനെ അംഗീകരിക്കാതെ ഇടത്- വലത് മുന്നണികള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. വിമോചന യാത്രയുടെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കന്നഡ ഭാഷ ഉത്തമ ഹൃദയ ഭാഷയാണെന്ന് കന്നഡയില്‍ പറഞ്ഞുകൊണ്ടാണ് വിമോചനയാത്രാ നായകന് കുമ്മനം രാജശേഖരന് പ്രസംഗം ആരംഭിച്ചത്. കന്നഡ സംസാരിക്കുന്നവരോട് കേരള സര്‍ക്കാര്‍ കാണിക്കുന്ന അവഗണന ഞാന്‍ മനസിലാക്കുന്നു. ഭാഷ സംസ്കാര വാക്യമാണ്. നാടിന്റെ സാംസ്കാരിക പ്രകാശ ഗോപുരമാണ് ആ നാട്ടിലെ ഭാഷ. കേരള സര്‍ക്കാര്‍ അത് മനസിലാക്കുന്നില്ല.
ഭാഷ ന്യൂനപക്ഷ സഹോദരന്മാരുടെ ഉത്കണ്ഠ മനസിലാക്കി അവരോട് കാണിക്കുന്ന അവഗണന ഇല്ലാതാക്കാനായി ബിജെപി ഏത് അറ്റം വരെയും പോകും. ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ കേരളത്തിലെ ഭരണാധികാരികള്‍ മനസ്സിലാക്കണം. പരസ്പരം പഴിചാരി യാത്ര നടത്താനല്ലാതെ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍, എന്താണ് അവര്‍ക്ക് പറയാനുള്ളത്. ഇവിടെയാണ് ബിജെപിയുടെ വിമോചനയാത്ര വ്യത്യസതമാകുന്നത്.
വ്യക്തമായ കര്‍മ്മപദ്ധതിയും ലക്ഷ്യവുമായാണ് ബിജെപി മുന്നോട്ടു പോകുന്നത്.
നവോത്ഥാനത്തിന്റെ കൊടുങ്കാറ്റാണ് ഭാരതീയ ജനതാ പാര്‍ട്ടി വീശുന്നത്. അത് അംഗീകരിക്കാതെ ഇടത്- വലത് മുന്നണികള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. തൊഴില്‍, വെള്ളം എന്നിവ തരാമെന്ന് എല്‍ഡിഎഫ്-യുഡിഎഫ് പറഞ്ഞാല്‍ ആരു വിശ്വസിക്കും. കാരണം ഇത്രയും കാലം കേരളം ഭരിച്ചത് അവരാണ്. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഉത്തരവാദി ആരാണെന്ന് ജനം ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഇടത്- വലത് ഭരണ കാലത്ത് പാവപ്പെട്ടവരെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളിനീക്കി. കഴിക്കുന്ന ഭക്ഷണത്തിലും മരുന്നിലും പോലും വിഷം. വന്‍കിട ലാഭക്കൊതിയന്മാരുടെ നാടായി കേരളം മാറി. സംസ്ഥാനത്തെ പൊതു ജീവിതം പോലും മലിനമാക്കിയിരിക്കുകയാണ്. രാഷ്ട്രീയത്തിനും ആവാസ വ്യവസ്ഥ വേണം.
വൈരുദ്ധ്യത്തിലും ഏകത്വത്തിന്റെ ചരട് കോര്‍ത്തിണക്കി ഒറ്റ രാഷ്ട്രമാക്കി മാറ്റുന്നത് മതങ്ങളെ തമ്മിലടിപ്പിക്കുന്ന ഇടത്-വലത് മുന്നണികള്‍ക്ക് ഇഷ്ടമല്ല. മതേതരത്വം ഭാവാത്മകമായിരിക്കണം. കഴിക്കുന്ന ഭക്ഷണത്തില്‍ മാത്രമല്ല രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരുടെ മനസ്സിലും വിഷമാണ്. നാനത്വത്തില്‍ അധിഷ്ടിതമായ സമൂഹത്തില്‍ എല്ലാ അയിത്തവും അകല്‍ച്ചയും കല്‍പ്പിച്ചവരുടെ ഇടയില്‍ നിന്ന് ഐക്യം കോര്‍ത്തിണക്കുന്ന ശ്രമകരമായ ദൗത്യമാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നതെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: