ദുബായ്: കൊച്ചി സ്മാര്‍ട്ട്സിറ്റി ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 20ന് നടക്കും. യുഎഇ കാബിനറ്റ് അഫയേഴ്സ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി മുഖ്യഅതിഥി ആകും. ദുബായ് ഹോള്‍ഡിംഗ്സിന്റെ ചെയര്‍മാനാണ് അദ്ദേഹം. രണ്ടാം ഘട്ടം പദ്ധതിയുടെ തറക്കലിടല്‍ കര്‍മ്മവും അന്ന് നടക്കും.
ദുബായില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തെ സംബന്ധിച്ച് തീരുമാനമായത്. ഉദ്ഘാടനം അടുത്ത മാസം നടത്താന്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. രണ്ടാം ഘട്ടത്തില്‍ 47 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിര്‍മ്മിയ്ക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഏഴ് കെട്ടിടങ്ങളാണ് രണ്ടാം ഘട്ടത്തിലുണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: