തിരുവനന്തപുരം: ബിവ്റിജസ് കോര്‍പ്പറേഷന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. ബാബുനെതിരെ സിപിഎം പ്രതിഷേധം.
ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ. ബാബു രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മന്ത്രിയെ ഉദ്ഘാടനം ചെയ്യാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് വി. ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. മന്ത്രിയെ വഴിയില്‍ തടഞ്ഞ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇതിനിടെയാണു മന്ത്രിയുടെ കാറിനു നേര്‍ക്കു കല്ലേറുണ്ടായത്. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
കല്ലേറുണ്ടായ ഉടന്‍ മന്ത്രിയുടെ വാഹനം മസ്കറ്റ് ഹോട്ടലിനുള്ളിലേക്കു കയറ്റി. അവിടെനിന്നു നടന്ന് ഉദ്ഘാടന വേദിയിലേക്കു നടന്നു വരാനായിരുന്നു നീക്കം. ഇതും തടയുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണു പ്രവര്‍ത്തകര്‍. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നു. കെ. ബാബുവിനെക്കൂടാതെ മന്ത്രി വി.എസ്. ശിവകുമാറും ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
മന്ത്രി മറ്റൊരു വഴിയിലൂടെ ഉദ്ഘാടന വേദിയിലെത്തി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: