കൊച്ചി: യാഥാര്‍ത്ഥ്യത്തിലധിഷ്ഠിതമായ പ്രായോഗിക സമീപനം ബജറ്റുകള്‍ തയ്യാറാക്കുന്നതിലുണ്ടാവണമെന്ന് സംസ്ഥാന പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അഭിപ്രായപ്പെട്ടു. ജനഹിതം പ്രതിഫലിക്കുന്നതാവണം ബജറ്റുകള്‍. ബജറ്റ് കേവലം വരവു ചെലവ് കണക്കല്ലെന്നും രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന രേഖയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സര്‍വ്വകലാശാല കെ.എം.മാണി ബജറ്റ് പഠനകേന്ദ്രത്തിനുവേണ്ടി നിര്‍മ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കുസാറ്റ് വിസി ഡോ.ജെ. ലത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പിവിസി ഡോ. കെ.പൗലോസ് ജേക്കബ്, ബജറ്റ് കേന്ദ്രം ഡയറക്ടര്‍ ഡോ. എം.എ. ഉമ്മന്‍, പി.എസ്.സി. അംഗം പ്രൊഫ. ലോപ്പസ് മാത്യു, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജെസ്സി പീറ്റര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ആര്.എസ്. ശശികുമാര്‍, ജോര്‍ജ്ജ് പോള്‍, പ്രൊഫ. ഡി.കെ.ജോണ്‍, ഡോ. എ.മുജീബ്, ഡോ. എ. മുഹമ്മദാബീഗം, ഡോ. ജോസഫ് ജോണ്‍, ഡോ. കെ.എ. സക്കറിയ, രജിസ്ട്രാര്‍, ഡോ. എസ്. ഡേവിഡ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: