തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ കേസ് ഡയറി ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു. ഇതോടാപ്പം വസ്തുതാ വിവര റിപ്പോര്‍ട്ടും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
കേസ് വിശദമായ വാദം കേള്‍ക്കുന്നതിന് ഫെബ്രുവരി 16ന് പരിഗണിക്കും. ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് എസ്പി സുകേശന് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവേയാണ്കോടതി കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്.
പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്, വി.മുരളീധരന്, സാറാ ജോസഫ് എന്നിവരുടെ അഭിഭാഷകര്‍ നോട്ടീസ് നേരിട്ട് കൈപ്പറ്റി. സുകേശന് ആദ്യം തയാറാക്കിയ വസ്തുതാ വിവര റിപ്പോര്‍ട്ടില്‍ മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ റിപ്പോര്‍ട്ട് തിരുത്തി, തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണു കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
തന്റെ മുന്‍ കണ്ടെത്തലുകളെല്ലാം തിരുത്തിയാണു സുകേശന് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളും തമ്മില്‍ പൊരുത്തപ്പെടാത്തതിനാല്‍ മാണിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു സുകേശന്റെ പുതിയ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: