തിരുവനന്തപുരം: മുസ്ലീംലീഗിന്റെ പച്ച പ്രേമത്തിനു പിന്തുണയുമായി സിപിഎമ്മും. സിപിഎം എംഎല്‍എയുടെ പുതുവത്സര കലണ്ടറില്‍ വെള്ളിയാഴ്ചകള്‍ മുഴുവന്‍ പച്ചയായി. പട്ടാമ്പി എംഎല്‍എ എം. ഹംസ മണ്ഡലത്തിലുടനീളം വിതരണം ചെയ്ത പുതുവത്സര കാര്‍ഡിനൊപ്പമുള്ള കലണ്ടറിലാണ് വെള്ളിയാഴ്ച ദിവസങ്ങള്‍ മുഴുവന്‍ പച്ചയായത്.
മുസ്ലീംസമുദായത്തെ പ്രീണിപ്പിക്കണമെന്ന സിപിഎം ആഹ്വാനം ‘അക്ഷരംപ്രതി’ അനുസരിച്ച് പച്ചപ്രേമം പ്രകടമാക്കുകയായിരുന്നു എം.ഹംസ. മണ്ഡലത്തിലെ ഒരു പ്രതേ്യക മതവിഭാഗത്തിലുള്ളവരെ പ്രീണിപ്പിക്കാന്‍ ഹംസ നടത്തിയ നീക്കത്തിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞു എന്ന് സിപിഎം സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍തന്നെ ന്യൂനപക്ഷ സമുദായങ്ങളെ ചാക്കിട്ടുപിടിക്കാന്‍ ഏതുവഴിയും ഇനിയും സ്വീകരിക്കണമെന്ന ആഹ്വാനത്തിന്റെ സൂചനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: