തൃശൂര്‍: തൃശൂര്‍ വരാക്കരയില്‍ മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, മരിച്ച പെണ്‍കുട്ടിയുടെ സഹപാഠി അറസ്റ്റില്‍. അത്താണി സ്വദേശി അനന്തുവാണ് അറസ്റ്റിലായത്.
വരാക്കര സ്വദേശി ബാബു, ഭാര്യ സവിത, മകള്‍ ശില്പ എന്നിവരാണ് കഴിഞ്ഞ ബുധനാഴ്ച വിഷം കഴിച്ച് മരിച്ചത്. ശില്പയുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് അനന്തു പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇരുവരും ഒരുമിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ ഇരിങ്ങാലക്കുട സ്വദേശിയായ വരന് അയച്ച് കൊടുത്തതോടെയാണ് വിവാഹം മുടങ്ങിയത്. അനന്തുവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവസ്ഥലം പരിശോധിച്ചതിനെത്തുടര്‍ന്ന് കണ്ടെത്തിയ കുറിപ്പിലാണ് മരണകാരണം വ്യക്തമാകുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത്. പൊലീസ് കത്തില്‍ പരാമര്‍ശിച്ചവരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
അറസ്റ്റിലായ അനന്തുവിനെതിരേ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അനന്തു അയച്ച ചിത്രങ്ങള്‍ വ്യാജമായി നിര്‍മിച്ചവയാണെന്നു പോലീസ് അന്വേഷണത്തില്‍ കണ്ടടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: