തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുന്നത് ശനിയാഴ്ച്ചത്തേയ്ക്ക് മാറ്റി. വിജിലന്‍സ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഇന്ന് കോടതി മുമ്പാകെ എത്തിയ റിപ്പോര്‍ട്ടാണ് ശനിയാഴ്ച്ചത്തേയ്ക്ക് മാറ്റിയത്. കോഴക്കേസില്‍ തെളിവ് കണ്ടെത്താന്‍ രണ്ടാം വട്ടവും കഴിയാത്തതിനാല്‍ കേസ് അവസാനിപ്പിക്കാനുള്ള അനുമതിയാണ് വിജിലന്‍സ് തേടിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ആര് സുകേശനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: