കൊച്ചി: ലാവ്ലിന് കേസില്‍ സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടയില്‍ ഉപ ഹര്‍ജി നല്കാന് വൈകിയതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്എം.ടി.രമേശ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇരു മുന്നണികളിലേയും നേതാക്കള്‍ ആരോപണ വിധേയരായിട്ടുള്ള കേസ് തുടക്കം മുതല്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. സിബിഐ കോടതിയില്‍ പരിചയ സമ്പന്നരായ അഭിഭാഷകരെ നിയോഗിക്കാത്തതാണ് അന്ന് സര്‍ക്കാര്‍ പരാജയപ്പെടാന്‍ പ്രധാന കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കേസ് പരാജയപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ ഹര്‍ജി നല്കേണ്ടതിന് പകരം ഇത്രയും നാള് നീട്ടിക്കൊണ്ടു പോയതിന്റെ ഗൂഢാലോചനയാണ് മനസിലാവാത്തത്. സിപിഎം-കോണ്‍ഗ്രസ് ധാരണയില്‍ ഇപ്പോള്‍ പിഴവ് വന്നിട്ടുണ്ടോയെന്നും രമേശ് ചോദിച്ചു. സാമൂഹ്യ സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്ന് രമേശ് പറഞ്ഞു. മുദ്ര ബാങ്ക് പദ്ധതിയിലുടെ അനേകം പേര്‍ക്ക് ഗുണഫലം ലഭിക്കുന്നത് ചില ബാങ്ക് ഉദ്യോഗസ്ഥരുടെ നിലപാട് മൂലം നഷ്ടമാകുന്നതായും രമേശ് കുറ്റപ്പെടുത്തി.
ഇടതു വലതു മുന്നണികളിലെ ട്രേഡ് യൂണിയനില്‍പ്പെട്ട ബാങ്ക് ഉദ്യോഗസ്ഥരാണ് ബോധപൂര്‍വ്വം പദ്ധതി അട്ടിമറിക്കുന്നത്. രാഷ്ട്രീയ പക്ഷപാതമാണ് ഇക്കാര്യത്തില്‍ കാണിക്കുന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ബിജെപി സംസ്ഥാന ഘടകം പരാതി നല്‍കിയിട്ടുണ്ടെന്നും എം.ടി.രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: