എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തില്‍ ആര്‍എസ്എസ്
പ്രാന്ത സഹ കാര്യവാഹ് എം. രാധാകൃഷ്ണന് പ്രസംഗിക്കുന്നു
തൊടുപുഴ: കേരളത്തില്‍ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹ്യമുന്നേറ്റവും ഉണര്‍വും ആര്ഷപാരമ്പര്യത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ സൂചനയാണെന്ന് ആര്‍എസ്എസ് പ്രാന്ത്ര സഹ കാര്യവാഹ് എം. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിലെ സാംസ്കാരിക സദസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷവും ഭാരതത്തിന്റേതുപോലെ ആധ്യാത്മികതയിലൂന്നിയുള്ളതാണ്. ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുദേവനും ശുഭാനന്ദസ്വാമിയും ബ്രഹ്മാനന്ദശിവയോഗിയും ഒക്കെ ആധ്യാത്മിക പാതയിലൂടെ സമൂഹ്യ നവോത്ഥാനത്തിന് ശ്രമിച്ച് വിജയിച്ചവരാണ്. ബ്രിട്ടീഷുകാരും ഇടതുപക്ഷവുമാണ് സാമൂഹ്യനവോത്ഥാനത്തിന് മുഖ്യ പങ്ക് വഹിച്ചതെന്ന് വാദിക്കുന്നവരുണ്ട്. ഈ വാദത്തെ മുന്‍ നിര്‍ത്തി കാലാകാലങ്ങളായി സര്‍വ്വകലാശാലകളിലും മറ്റ് അക്കാദമിക് ഇടങ്ങളിലും പ്രവര്‍ത്തിച്ചുവന്ന ഇടതുപക്ഷക്കാര്‍ ചരിത്ര രചന നടത്തി. ഇത് ചരിത്രത്തിന് സംഭവിച്ച ഏറ്റവും വലിയ ദുരന്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രണ്ട് വാദങ്ങളിലൂന്നി നിര്‍മ്മിച്ച ചരിത്രങ്ങള്‍ സത്യവിരുദ്ധമാണ്.
ബ്രട്ടീഷുകാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും തുടങ്ങിയത് മതപരിവര്‍ത്തനം ലക്ഷ്യമാക്കിയാണ്. കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തിലെത്തിയപ്പോള്‍ ഭൂപരിക്ഷകരണം, വിഭ്യാഭ്യാസ നവീകരണം എന്നിവ നടത്തി. ഇതിലൂടെ എത്രപിന്നാക്കാര്ക്ക് സാമൂഹ്യമാറ്റമുണ്ടായി എന്നത് സംബന്ധിച്ച് ഇടതു പക്ഷം ധവള പത്രം ഇറക്കണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു. എന്നും സാമൂഹ്യ പരിവര്ത്തനത്തിനെതിരായിരുന്നു കമ്യൂണിസ്റ്റുകള്‍.
അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള കര്‍മ്മ പദ്ധതികളാണ് അവര്‍ എക്കാലത്തും ആസൂത്രണം ചെയ്തിരുന്നത്. കലാപവും കൊലപാതകവും പൊതുപ്രവര്‍ത്തനത്തിന്റെ മാതൃകയാക്കാനാണ് അവര്‍ ശ്രമിച്ചത്. ഇതേ നയംകൊണ്ടാണ് സനാതന സംസ്കൃതിയെ കമ്യൂണിസ്റ്റുകള്‍ കുഴിച്ച് മൂടാന്‍ ശ്രമിക്കുന്നത്. കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റം ദേശീയ ചിന്താഗതിക്കാര്‍ക്ക് പ്രതീക്ഷയേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സാസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ഉപദേശക സമിതി അധ്യക്ഷന്‍ റ്റി.എസ് പട്ടാഭിരാമന് നിര്‍വ്വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബാലാമണി അധ്യക്ഷത വഹിച്ചു. റ്റി.എന്‍ രമേശ്, എം.റ്റി മധുസൂദനന് എന്നിവര്‍ പ്രസംഗിച്ചു.
ശമ്പള പരിഷ്കരണം എന്‍ജിഒ സംഘ് പണിമുടക്കും
തൊടുപുഴ: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം സംബന്ധിച്ച് 10-ാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 5 മാസം കഴിഞ്ഞിട്ടും നടപ്പിലാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജനുവരി 12 ന് സൂചനാ പണിമുടക്ക് നടത്താന്‍ എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തീരുമാനിച്ചു. സംസ്ഥാന ജീവനക്കാരുടെ പെന്ഷന് പ്രായം 60 ആക്കി ഏകീകരിക്കുക, ജീവനക്കാരുടെ തൊഴില്‍കരം എടുത്തുകളയുക, സംഘടനാ സ്വാതന്ത്ര്യം എടുത്തുകളയാനുള്ള നീക്കം ഉപേക്ഷിക്കുക, നിലവിലുള്ള 30500 തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള നീക്കം പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉയര്‍ത്തി.
നേരത്തെ നടന്ന സംസ്ഥാന കൗണ്‍സിലില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് റ്റി. നാരയണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി സുനില്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ സി. സുരേഷ്കുമാര്‍ കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് സുഹൃദ് സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. കരുണാകരന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. അരവിന്ദന് അധ്യക്ഷ തവഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ എസ്. ചന്ദ്രചൂഢന് (സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ്), പി.കെ. രമേശ്കുമാര്‍ (എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ്), സി കെ രാഖേഷ് (എബിവിപി സംസ്ഥാന പ്രസിഡന്റ്), ആര്. വാസുദേവന്‍ (പെന്‍ഷണേഴ്സ് സംഘ്) എം എന്‍ നായര്‍ (ജിഇഎന്‍സി) എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: