കൊണ്ടോട്ടി (മലപ്പുറം): മക്കളെ വില്ക്കാന് ശ്രമിച്ച അമ്മയും സഹായിയും പിടിയില്‍. എട്ടുമാസവും ആറുവയസ്സും വീതം പ്രായമായ രണ്ടുകുട്ടികളെ വില്‍ക്കാനുള്ള ശ്രമമാണ് സമൂഹ്യപ്രവര്‍ത്തകരുടെ സഹായേത്തോടെ പോലീസ് തടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പുളിക്കല്‍ ആലുങ്ങലില്‍ വാടക വീട്ടില്‍ താമസിക്കുന്ന പുകയൂര്‍ പുളിശ്ശേരി സുബൈദ(25), സഹായി കോഴിക്കോട് മൂരിയാട് ഷാഹിദ(46) എന്നിവരെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു.
സുബൈദയും ഷാഹിദയും ഇവരുടെ മക്കളും അടുത്തിടെയാണു പുളിക്കലിലെ വാടകവീട്ടില്‍ താമസമാക്കിയത്. ഇവരോടൊപ്പം സുബൈദയുടെ മറ്റൊരു കുട്ടിയുമുണ്ട്. ഇരുവരും വിവാഹ മോചിതരാണ്. സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് മക്കളെ വില്ക്കാനൊരുങ്ങിയതെന്ന് ഇവര്‍ പോലീസിന് മൊഴിനല്‍കി. വില്‍പ്പന ശ്രമം അറിഞ്ഞ സാമൂഹ്യപ്രവര്‍ത്തകര്‍ കുട്ടിയെ വാങ്ങാനെന്ന വ്യാജേന കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ വീട്ടിലെത്തുകയായിരുന്നു.
രണ്ടുലക്ഷം രൂപയാണ് എട്ടുമാസം പ്രായമായ കുട്ടിക്ക് സുബൈദയും ഷാഹിദയും ആവശ്യപ്പെട്ടത്. ആറുവയസായ കുട്ടിക്ക് ഇഷ്ടമുള്ള തുക നല്കിയാലും മതിയെന്നും പറഞ്ഞു. ഒടുവില്‍ രണ്ടുലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു. അപ്പോഴേക്കും പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ടയുടനെ കരാര്‍ പത്രം ഷാഹിദ കടിച്ചുകീറി വിഴുങ്ങി. ഷാഹിദയും മകളും 10 വര്‍ഷത്തിലധികമായി പുളിക്കലിലെ മറ്റൊരു വാടക ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. കൊണ്ടോട്ടി എസ്ഐ ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സുബൈദയെ ചോദ്യം ചെയ്തു.
അതേ സമയം കഴിഞ്ഞ ദിവസംതന്നെ ഇതു സംബന്ധിച്ച സൂചന ലഭിച്ച മലപ്പുറം ശിശുക്ഷേമസമിതി കൊണ്ടോട്ടി സിഐക്ക് വിവരം കൈമാറിയിരുന്നതായി പറഞ്ഞു. കുട്ടികളുടെ സുരക്ഷ ശിശുക്ഷേമസമിതി ഏറ്റെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: