കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതിയെ സഹായിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്ത തൃശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെ ഉടന്‍ തിരിച്ചെടുക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സസ്പെന്‍ഡ് ചെയ്ത ഉത്തരവ് ചോദ്യം ചെയ്തു ജേക്കബ് ജോബ് നല്കിയ ഹര്‍ജിയിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
സസ്പെന്ഷന് ഉടന്‍ പിന്‍വലിക്കുകയാണെങ്കില്‍ അത് അനാവശ്യ വിവാദങ്ങള്‍ക്ക് ഇടവെക്കുമെന്നും ജേക്കബ് ജോബിനെതിരെ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ക്രിമിനല്‍ നടപടി ക്രമത്തിലേയും, പോലീസ് ആക്ടിലേയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായും ജേക്കബ് ജോബ് പ്രവര്‍ത്തിച്ചുവെന്നു സര്‍ക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: