കോഴിക്കോട്: വിജില്‍ ഹ്യൂമണ്‍ റൈറ്റ്സ് ഏര്‍പ്പെടുത്തിയ വിജില്‍ മനുഷ്യാവകാശ പുരസ്കാരത്തിന് എ.കെ. തറുവയെ തെരഞ്ഞെടുത്തതായി വിജില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പേരാമ്പ്ര ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് ഗവേണിംഗ് കമ്മിറ്റി ചെയര്‍മാനും ഹ്യൂമണ്‍ റൈറ്റ്സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി അദ്ധ്യക്ഷനുമാണ് തറുവ. അഡ്വ. കെ.പി. സുധീറിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ്. മനുഷ്യാവകാശ ദിനമായ ഇന്ന് വൈകിട്ട് 5.30ന് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. പത്മനാഭന്നായര് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കെ.പി. കുഞ്ഞിമൂസ, അഡ്വ. ടി.കെ. രാമന്, ഡോ. പിയൂഷ്് നമ്പൂതിരിപ്പാട്, കേണല്‍ പി.എന്‍.ആയില്യത്ത്, പി.കെ. സിന്ധു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വിജില്‍ സെക്രട്ടറിമാരായ അഡ്വ. ജോസഫ് തോമസ്, വി. വേലായുധന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: