ശബരിമല: സന്നിധാനത്തേയ്ക്കുള്ള യാത്രയില്‍ ഭക്തര്‍ ശരീരത്തിന് വിശ്രമം നല്‍കണമെന്ന് ശബരിമല മേല്‍ശാന്തി ഇ.എസ്. ശങ്കരന് നമ്പൂതിരി പറഞ്ഞു. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവര്‍ വ്രതക്കാലത്ത് ഇവ നിര്‍ത്തരുത്.
ഡോക്ടറുടെ നിര്‍ദേശം പാലിക്കണം. ഹൃദ്രോഗമുള്ളവര്‍ വേഗത്തില്‍ മലകയറരുത്. ശരീരത്തിന് വിശ്രമം നല്‍കണം. നെഞ്ചുവേദയോ ശ്വാസതടസ്സമോ അനുഭവപ്പെട്ടാല്‍ മലകയറുന്നത് ഉടന്‍ നിര്‍ത്തി കാനനപാതയിലെ എമര്‍ജന്‍സി മെഡിക്കല്‍ കേന്ദ്രത്തിന്റെ സഹായം തേടണം.
ശബരിമലയില്‍ എത്തുന്ന ഭക്തര്‍ വൃത്തിയും ശുദ്ധിയും കാത്ത് സൂക്ഷിക്കണമെന്നും മേല്‍ശാന്തി പറഞ്ഞു. ശബരിമലയെ പ്രതേ്യകിച്ച് പുണ്യനദിയായ പമ്പയെ മലിനമാക്കരുത്. പമ്പയെ മലിനപ്പെടുത്തുന്നത് ജലജന്യ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: