ചെന്നൈ: വെള്ളമിറങ്ങിയതോടെ നഗരത്തിലെങ്ങും മാലിന്യക്കൂമ്പാരം.പാഴ്വസ്തുക്കളും ചീഞ്ഞഴുകിയ ജൈവ മാലിന്യങ്ങളും കടലാസും പഌസ്റ്റിക്കും അടക്കം കസല മാലിന്യങ്ങളും അവിടവിടെ അടിഞ്ഞുകൂടിയിരിക്കുകയാണ്. ഇവയില്‍ നിന്നുള്ള അസ്യഹമായ ദുര്‍ഗന്ധമാണ് വലിയ ഒരു പ്രശ്നം. പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയുണ്ടെന്ന് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മാലന്യക്കൂമ്പാരങ്ങള് വഴികളില്‍ മാത്രമല്ല വീടുകളില്‍ വരെ എത്തിയിട്ടുണ്ട്.
ചില സ്ഥലങ്ങളില്‍ ചളിവെള്ളത്തില്‍ മൃഗങ്ങളുടെ അഴുകിയ ശവശരീരങ്ങളും കിടപ്പുണ്ട്. ആളില്ലാതായ വീടുകളില്‍ എലിയും പാമ്പുകളും വാഴുകയാണ്. മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പടരുമെന്നുറപ്പ്.
രക്ഷപ്പെട്ടവരെല്ലാം പലതരത്തിലുള്ള പ്രശ്നങ്ങളുടെ പിടിയിലാണ്. ചിലര്‍ കടുത്ത മാനസിക പ്രശ്നത്തില്‍. കീടങ്ങള്‍ കടിച്ചും വീണും പരിക്കേറ്റവര്‍, ത്വക്ക് വിണ്ടുകീറി അഴുകിയും മ്വും രോഗമുണ്ടായവര് വേറെ. നിരവധി പേര്‍ക്ക് ഷോക്കേറ്റിട്ടുണ്ട്.
ആരോഗ്യ സംരക്ഷണമാകും സര്‍ക്കാര്‍ നേരിടുന്ന അടുത്ത കടുത്ത വെല്ലുവിളി. ഇതികനം സര്‍ക്കാര്‍ നാനൂറിലേറെ ചികില്‍സാ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പനയും വയറിളക്കവും അതിസാരവുമാണ് ഇനി നേരിടാന്‍ പോകുന്ന ദുരിതം. അതിനുള്ള ചികില്‍സാ സൗകര്യങ്ങള്‍ മിക്കയിടക്കത്തും ഒരുക്കിയിട്ടുണ്ട്. മാലിന്യങ്ങള്‍ നീക്കാന്‍ ആരംഭിച്ചിട്ടുണ്ട്. അത് അത്ര എളുപ്പമല്ല. മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ ബഌച്ചിംഗ് പൗഡറിട്ട് അണുക്കളെ നശിപ്പിക്കാനും ദുര്‍ഗന്ധം തടയാനും ഊര്‍ജ്ജിത ശ്രമവും നടക്കുന്നുണ്ട്.
പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് ജയലളിത പതിനായിരം രൂപയും പത്തു കിലോേ അരിയും ഒരു സാരിയും ഒരു മുണ്ടും വീതമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത്. പശുവിനെ നഷ്ടപ്പെട്ടവര്‍ക്ക് പതിനായിരം രൂപ വീതവും ആടുകളെ നഷ്ടപ്പെട്ടവര്‍ക്ക് മൂവായിരം രൂപ വീതവമാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: