തിരുവനന്തപുരം: ചെന്നൈയിലെ പ്രളയബാധിതപ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി കേരള സര്‍ക്കാര്‍ അയച്ച, 15 ലക്ഷം രൂപയുടെ ആദ്യഘട്ടം മരുന്നുകളും അനുബന്ധ സാമഗ്രികളും ഇന്നുമുതല്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. വിതരണത്തിനുള്ള ആദ്യബാച്ച് മരുന്നുകള്‍ മന്ത്രി, കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ജി.ആര്. ഗോകുലിന് കൈമാറി.
അണ്ണാശാലയിലെ പബ്ലിക് ഹെല്‍ത്ത് ആന്റ് പ്രിവന്റീവ് മെഡിസിന് ഡയറക്ടറുടെ ഓഫീസില്‍ എത്തിക്കുന്ന ഇവയുടെ സംഭരണവും വിതരണവും ചെന്നൈയിലെ നോര്‍ക്ക സെല്ലിന്റെ മേല്‍നോട്ടത്തിലാണ്. കേരള ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചെന്നൈയിലുണ്ട്.
മരുന്നു കൈമാറുന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഡോ. ആര്. രമേഷ്, കെഎംഎസ്സിഎല് ക്വാളിറ്റി കണ്ട്രോള് മേധാവി ഫെലിക്സ് ജോസഫ്, വിതരണവിഭാഗം മാനേജര്‍ വിമല്‍ അശോക് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: