കോഴിക്കോട്: വെള്ളയില്‍ റെയില്‍വെ സ്റ്റേഷന് സമീപം രണ്ടു വിദ്യാര്‍ഥികളെ മരിച്ചനിലയില്‍ കണ്ടെത്തി. സമീപമാണ് ട്രെയിന്‍ തട്ടിയനിലയിലുള്ള മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
പാലക്കാട് അഹല്യ കോളജ് വിദ്യാര്‍ഥികളായ രഞ്ജിത്, ഐശ്വര്യ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ ജീവനൊടുക്കിയതായാണ് കരുതുന്നത്. റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: