തിരുവനന്തപുരം: സര്‍ക്കാരിന്റെ വൃത്തികേട് സഹിക്കാതെ ഡിജിപിമാര്‍ അവധിയെടുക്കുന്നുവെന്ന് വി.എസ് അച്യുതാനന്ദന്. ബാര്‍ കോഴക്കേസ് കാരണം ജേക്കബ് തോമസ് സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായെന്നും ബെഹ്റയെ നീക്കിയത് ബിജുരാധാകൃഷ്ണനെ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത് കൊണ്ടെന്നും വി എസ് അച്യുതാന്ദന് പറഞ്ഞു.
എന്നാല്‍ ഐപിഎസ് വിവാദത്തില്‍ നിലപാട് മാറ്റി മുഖ്യന്ത്രി. ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ പ്രതിക്കൂട്ടിലാക്കിയില്ലെന്ന് സഭയില്‍ രേഖാമൂലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്കി. പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടില്‍ തന്റേയും മറ്റ് മന്ത്രിമാരുടെയും പേരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ലോകായുക്തയ്ക്ക് നല്കിയ പരാതിയിലും ആരുടെയും പേരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഐപിഎസുകാരുടെ സംശയത്തിന് കാരണം ന്യായമായ ശമ്പളം കിട്ടുമോ എന്നതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ന്യായമായ ശമ്പളം ഉറപ്പ് വരുത്താന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് 29 കേഡര്‍ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഡിജിപിമാരുടെ എണ്ണം കൂട്ടാനുള്ള ശുപാര്‍ശ കേന്ദ്രത്തിന് സമര്ച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ വിജിലന്‍സ് ഡയറക്ടറാക്കുന്നത് പുതിയ കാര്യമല്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. വി.എസ്സിന്റെ കാലത്ത് എഡിജിപി സിബി മാത്യൂസ് വിജിലന്‍സ് ഡയറക്ടറായിരുന്നവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: