തൃശ്ശിവപേരൂര്‍ ഹിന്ദു ധര്‍മ്മപരിഷത്തിന്റെ സമാപന യോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി. ശശികല ടീച്ചര്‍ സംസാരിക്കുന്നു
തൃശൂര്‍: തെറ്റുകള്‍ക്കും അഴിമതിക്കും കൊള്ളക്കുമെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ചയാളാണ് അയ്യപ്പനെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി. ശശികല ടീച്ചര്‍. സമൂഹത്തെ കാര്‍ന്നുതിന്നുന്ന കൊള്ളക്കാരെ നേരിട്ട് തോല്‍പ്പിച്ച കഥയാണ് അയ്യപ്പന്റേയും വാവരുടേയും ചരിത്രം. ഇന്നത്തെ കാലത്തും ഇത്തരം കൊള്ളക്കാരെ നേരിടാന്‍ അയ്യപ്പന്മാര് ആവശ്യമാണ്.
കൊള്ളക്കാരനായ വാവരെ അയ്യപ്പന് തോല്‍പ്പിക്കുകയും മര്യാദ പഠിപ്പിക്കുകയും ചെയ്തു. ഈ ചരിത്രം കേരളത്തിനും പാഠമാണ്. ശശികലടീച്ചര്‍ ചൂണ്ടിക്കാട്ടി. മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന തൃശ്ശിവപേരൂര്‍ ഹിന്ദു ധര്‍മ്മപരിഷത്തിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തുടര്‍ന്ന് ശക്തന് നഗറില്‍ അയ്യപ്പന് വിളക്ക് നടന്നു.
യോഗത്തില്‍ ധര്‍മ്മജാഗരണ്‍ പ്രമുഖ് വി. കെ. വിശ്വനാഥന്, നഗര്‍ സംഘചാലക് കെ. കൊച്ചുമാധവന്‍, ഹിന്ദു ധര്‍മ്മപരിഷത്ത് കണ്‍വീനര്‍ കെ. നന്ദകുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്, മാതൃസമിതി ജില്ലാസെക്രട്ടറി സുമ ലോഹിദാക്ഷന്‍ തുടങ്ങിയവരും സംസാരിച്ചു. രാവിലെ ഭഗവദ്ഗീതയുടെ ആനുകാലിക പ്രസക്തി എന്ന വിഷയത്തില്‍ സുരേഷ്ബാബു കിള്ളിക്കുറിശ്ശിമംഗലം പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: