കൊച്ചി: ബാര്‍ കോഴക്കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നാളെ കേരളാ കോണ്‍ഗ്രസ് യോഗം ചേരുമെന്നും അതിനുശേഷമെ എന്തെങ്കിലും തീരുമാനമെടുക്കൂവെന്നും ധനമന്ത്രി കെഎം മാണി.
ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതെല്ലാം തനിക്കറിയാമെന്നും പറഞ്ഞ മാണി അതെല്ലാം ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരുമെന്നും വ്യക്തമാക്കി.
തൃപ്പൂണിത്തുറയിലെ മകളുടെ വീട്ടിലായിരുന്നു മാണി പുറത്തിറങ്ങിയപ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കാറില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതിരുന്ന അദ്ദേഹം പ്രതികരണം ചുരുക്കം വാക്കുകളിലൊതുക്കി. കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് നില്‍ക്കാതെ മാണി പാലായിലേക്ക് തിരിച്ചു. തൃപ്പൂണിത്തറയിലെ വീടിന് മുന്നില്‍ മാണിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: