പത്തനംതിട്ട: ബിജെപിയ്ക്ക് പലഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും വിജയം കൈവഴുതിയത് വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്ക്. പലയിടത്തും പത്തില്‍താഴെ വോട്ടുകള്‍കൂടി ലഭിച്ചിരുന്നെങ്കില്‍ ജില്ലയിലെ മിക്കഗ്രാമപഞ്ചായത്തുകളിലും ബിജെപിയ്ക്ക് ഭരണത്തിലെത്താന്‍ കഴിയുമായിരുന്നു. അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുകോല്‍പ്പുഴ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 292 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 298 വോട്ടുകള്‍ നേടിയ യുഡിഎഫ് സ്ഥാനാര്ത്ഥിയാണ്് വിജയിച്ചത്.
ചെന്നീര്‍ക്കര പഞ്ചായത്തിലെ പ്രക്കാനം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 313 വോട്ട് ലഭിച്ചപ്പോള്‍ 314 വോട്ട് നേടിയ സിപിഎം സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. കോയിപ്രം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് 252 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചത് 257 വോട്ടുകള്‍ക്കാണ്. കോഴഞ്ചേരി പഞ്ചായത്തിലെ പാമ്പാടിമണ്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി 226 വോട്ട് നേടിയപ്പോള്‍ രണ്ട് വോട്ടുകള്‍ അധികം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.
ഓമല്ലൂര്‍ പഞ്ചായത്തിലെ മണ്ണാറമലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 259 വോട്ട് ലഭിച്ചപ്പോള്‍ നാല് വോട്ടുകള്‍ അധികം നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ഇത്തരത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ നൂറിലേറെ വാര്‍ഡുകളില്‍ ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: